ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതം കാട്ടിയെന്ന കോൺഗ്രസിന്റെ അഭിപ്രായങ്ങളെ എതിർത്ത് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി.
മികച്ച രീതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവർത്തിച്ചു . സ്ഥാപനങ്ങളെല്ലാം മികച്ചതാണ്. വര്‍ഷങ്ങളെടുത്ത് നിര്‍മിച്ചെടുത്തതാണ് അവ. ഒരു മോശപ്പെട്ട തൊഴിലാളി തന്റെ പണി ആയുധങ്ങളെ കുറിച്ച് പരാതി പറഞ്ഞ് കൊണ്ടിരിക്കും.അതേ സമയം നല്ലൊരു തൊഴിലാളിക്ക് ഈ ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അറിയുമെന്നും മുഖര്‍ജി പറഞ്ഞു.
സുകുമാര്‍ സെന്‍ മുതല്‍ നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വെരയുള്ളവര്‍ നല്ല നിലയിലാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ഭരണനിര്‍വഹണ സമിതിയാണ് എല്ലാവരേയും നിയമിക്കുന്നത്. അവര്‍ അവരുടെ ജോലി ഭംഗിയായി നിറവേറ്റുന്നു. നിങ്ങള്‍ അവരെ വിമര്‍ശിക്കേണ്ടതില്ല. വളരെ കൃത്യതയാര്‍ന്ന തെരഞ്ഞെടുപ്പാണ് നടന്നതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് മുഖർജിയുടെ പരാമർശം .
Discussion about this post