ഐഎസ്ആര്‍ഒയുടെ അടുത്ത ചാന്ദ്ര ദൗത്യം ചാന്ദ്രയാന്‍ 2ന്റെ വിക്ഷേപണം ജൂലൈ ഒന്‍പതിന് ശേഷം ഉണ്ടാകുമെന്ന് ഐഎസ്ആര്‍ഒ . ജനുവരിയില്‍ ദൗത്യം നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇത് നീണ്ടു പോവുകയായിരുന്നു.
800 കോടി രൂപയാണ് ചാന്ദ്രയാന്‍ 2ന്റെ പദ്ധതി ചെലവ്. ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ നടത്തുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യമാണിത്. ഇതുവരെ ഒരു പേടകവും ഇറങ്ങിയിട്ടില്ലാത്ത സ്ഥലത്തായിരിക്കും ചാന്ദ്രയാന്‍ ഇറങ്ങുക. ചന്ദ്രനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതിനായി ഒരു റോവറും ഇതിന്റെ ഭാഗമായിട്ട് ഉണ്ടാകും.3.8 ടണ്‍ ഭാരമാണ് ചന്ദ്രയാന്‍ 2നുള്ളത്.
മൂന്ന് മൊഡ്യൂളുകളാണ് ചാന്ദ്ര ദൗത്യത്തിനുള്ളത്. ഓര്‍ബിറ്റര്‍, വിക്രം എന്ന് പേരിട്ട ലാന്‍ഡര്‍, പ്രഗ്യാന്‍ എന്ന് പേരിട്ടിരിക്കുന്ന റോവര്‍ എന്നിവയാണ് ഇത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍ നിന്നാകും വിക്ഷേപണം.
ഓര്‍ബിറ്ററിന്റെ സഹായത്തോടെ ബഹിരാകാശ വാഹനം ചന്ദ്രനിലെത്തിക്കും. ചന്ദ്രനില്‍ ഇറങ്ങുന്നതിന് ലാന്‍ഡര്‍ സഹായിക്കും. ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുന്നതിനാണ് റോവര്‍ ഉപയോഗിക്കുന്നത്. ഇവ ഭൂമിയിലേക്ക് പഠന വിവരങ്ങളും ചിത്രങ്ങളും അടങ്ങിയ സന്ദേശം അയക്കും.
ചാന്ദ്രയാന്‍ 2 സെപ്തംബര്‍ 6ന് ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ ഒരു രാജ്യവും തെരഞ്ഞെടുക്കാത്ത ദക്ഷിണധ്രുവമാണ് ലാന്‍ഡിംഗിനായി തെരഞ്ഞെടുത്തിരിക്കുന്നത് .
വിവിധ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുന്നതിന് വേണ്ടി 13 ഇന്ത്യന്‍ പെയ്ലോഡ്സുകളെയും ചന്ദ്രയാന്‍ -2 വഹിക്കുന്നുണ്ട്. കൂടാതെ നാസയുടെ പാസ്സീവ് എക്സ്പെരിമെന്റല്‍ ഇന്‍സ്ട്രമെന്റ് എന്ന ഒരു ഉപകരണവും കൂടി ചന്ദ്രയാന്‍ 2ല്‍ വിക്ഷേപിക്കുന്നുണ്ട്
Discussion about this post