ഡല്‍ഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ വിക്കിപീഡിയ പേജ് തിരുത്തിയ നിലയില്‍ കണ്ട സംഭവത്തിലാണ് പുതിയ വിവാദം. നെഹ്റു മുസ്ലീമെന്ന രീതിയില്‍ വിക്കീ പീഡിയ പേജില്‍ തിരുത്തല്‍ വരുത്തിയതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ഐപി അഡ്രസില്‍ നിന്നാണ് തിരുത്തല്‍ നടത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ജൂണ്‍ 26 നാണ് നെഹ്റുവിന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരത്തില്‍ മാറ്റം വരുത്തിയത്.
നെഹ്റുവിന്റെ മുത്തച്ഛന് ഗംഗാധര്‍ മുസ്!ലിം കുടുംബത്തിലാണ് ജനിച്ചതെന്നും ഗിയാസുദ്ദീന്‍ ഖാസി എന്ന പേരിലറിയപ്പെട്ട അദ്ദേഹം ബ്രിട്ടീഷുകാരില്‍ നിന്നും രക്ഷപ്പെടാനായി ഹിന്ദു മതത്തില്‍പ്പെട്ട പേര് സ്വീകരിക്കുകയായിരുന്നെന്നുമാണ് തിരുത്തിയെഴുതിയത്. ഇതാണ് പുതിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ തിരുത്തിയ ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.നെഹ്റുവിന്റെ പിതാവ് മോത്തിലാല്‍ നെഹ്റുവിന്റെ വിക്കി പേജും തിരുത്തിയ നിലയിലാണ്.
Discussion about this post