വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണിന് കര്‍ശന വിലക്ക്. വരണാധികാരിയായ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ ആരുടെ ഫോണിനും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഇളവു ലഭിക്കില്ല. കേന്ദ്ര നിരീക്ഷകര്‍ക്കു മാത്രമാണ് കൗണ്ടിങ് സെന്ററുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ അനുവദനീയമല്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണിന് ഇതു ബാധകമാണെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പു കമ്മിഷന് വീണ്ടും നിര്‍ദേശം പുറപ്പെടുവിച്ചു.
വരണാധികാരി ഉള്‍പ്പെടെയുള്ളവര്‍ക്കായി കൗണ്ടിങ് സെന്ററുകളില്‍ ലാന്‍ഡ് ഫോണ്‍ സജ്ജമാക്കിയിട്ടുണ്ട്. എണ്ണല്‍ കേന്ദ്രത്തോടു ചേര്‍ന്നു സജ്ജീകരിച്ചിട്ടുള്ള മീഡിയ സെന്ററില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മൊബൈല്‍ ഫോ്ണ് ഉപയോഗിക്കാം.
Discussion about this post