മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം തൂത്തുവാരുന്നു. 48 മണ്ഡലങ്ങളുളള മഹാരാഷ്ട്രയില്‍ 44 ഇടത്തും ബിജെപി സഖ്യം മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് ഒരിടത്തുപോലും ലീഡ് ചെയ്യുന്നില്ല. എന്‍സിപി മൂന്നിടത്ത് മുന്നിട്ട് നില്‍ക്കുന്നു.
താരമണ്ഡലമായ മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഊര്‍മിള പിന്നിലാണ്. ബിജെപിയുടെ ഗോകുല്‍നാഥ് ഷെട്ടിയാണ് ലീഡ് ചെയ്യുന്നത്. അതേപോലെ കോണ്‍ഗ്രസിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥികളായ സഞ്ജയ് നിരുപം, മിലിന്ദ് ദിയോറ , പ്രിയ ദത്ത് തുടങ്ങിയവരും പിന്നിലാണ്.
നാഗ്പൂരില്‍ നിന്നും മത്സരിക്കുന്ന നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുളള ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ടുനില്‍ക്കുകയാണ്
Discussion about this post