ഡല്‍ഹി: ആം ആദ്മി എന്ന പാര്‍ട്ടിയുടെ കൂടി പൂര്‍ണ നാശത്തിന്റെ പ്രതിഫേലനമായി ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. ഡല്‍ഹിയില്‍ കോണ്‍ഗ്രസിനും പിന്നില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് എഎപി പിന്തള്ളപ്പെട്ടു.കോണ്‍ഗ്രസ് 22.4 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ആംആദ്മി പാര്‍ട്ടിക്ക് 18.4 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.ഇത്തവണ 56 ശതമാനം വോട്ടുകള്‍ നേടാന്‍ ബിജെപിക്ക് സാധിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 46.4 ശതമാനം വോട്ടുകളാണ് നേടിയിരുന്നത്.
2014 ആവര്‍ത്തിച്ച് ബിജെപി ഏഴ് ലോക്സഭാ സീറ്റുകളിലും വലിയ വിജയം സ്വന്തമാക്കി. പല മണ്ഡലങ്ങളിലും ആംആദ്മി കോണ്‍ഗ്രസിനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏഴു മണ്ഡലങ്ങളിലും ബിജെപി 50 ശതമാനത്തിലധികം വോട്ടുകള്‍ നേടിയിട്ടുണ്ട്.
കോണ്‍ഗ്രസ് 2014 നെ അപേക്ഷിച്ച് നിലമെച്ചപ്പെടുത്തിയെങ്കിലും ഒരു മണ്ഡലത്തിലും 30 ശതമാനം പോലും വോട്ടു നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. ആംആദ്മിക്കും കോണ്‍ഗ്രസിനും കൂടി ലഭിച്ച വോട്ടിനേക്കാള്‍ കൂടുതലാണ് ബിജെപി ഒറ്റയ്ക്ക് നേടിയതെന്ന് വ്യക്തമാണ്.
ആം ആദ്മി പാര്‍ട്ടിക്കേറ്റ തിരിച്ചടിയെ ട്രോളി സാഷ്യല്‍ മീഡിയ രംഗത്തെത്തി. മോദി തന്നെ കൊലപ്പെടുത്തിയേക്കുമെന്ന കെജ്രിവാളിന്റെ പ്രസ്താവന കൂടി ഓര്‍മ്മപ്പെടുത്തിയാണ് പരിഹാസം. ‘ആം ആദ്മി പാര്‍ട്ടി മെരിച്ചു, മോദി കൊന്നു’എന്നാണ് കളിയാക്കല്‍.
Discussion about this post