അമേതിയിലെ രാഹുല്‍ഗാന്ധിയുടെ തോല്വി്യെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍. സ്മൃതി ഇറാനി എന്ന് പ്രിയങ്ക ഗാന്ധി ഇനി ചോദിക്കില്ലെന്ന് ജയശങ്കര്‍ കളിയാക്കുന്നു.രാഹുല്‍ വയനാടിനെ ഒരിക്കലും കൈവിടില്ല എന്നു പറഞ്ഞതിന്റെ ആന്തരാര്‍ത്ഥം ഇപ്പോഴാണ് പിടികിട്ടിയത്. വയനാട്ടുകാരുടെ സന്തോഷത്തിലും ടി സിദ്ദിഖിന്റെ സങ്കടത്തിലും പങ്കു ചേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കളിയാക്കി
പോസ്റ്റിന്റെ പൂര്‍ണരൂപം-
ഒരു വേനലിന് ഒരു വര്‍ഷമുണ്ട്.
വയനാട്ടില്‍ 4,31,770 വോട്ട് ഭൂരിപക്ഷത്തോടെ ജയിച്ച രാഹുല്‍ഗാന്ധി, സ്ഥിരം സീറ്റായ അമേഠിയില്‍ സ്മൃതി ഇറാനിയോട് 45,327 വോട്ടിനു തോറ്റു.
രാഹുല്‍ വയനാടിനെ ഒരിക്കലും കൈവിടില്ല എന്നു പറഞ്ഞതിന്റെ ആന്തരാര്‍ത്ഥം ഇപ്പോഴാണ് പിടികിട്ടിയത്.
ആരാണീ സ്മൃതി ഇറാനി എന്ന് പ്രിയങ്ക ഗാന്ധി ഇനി ചോദിക്കില്ല.
രാഹുല്‍ഗാന്ധി അമേഠി നിലനിര്‍ത്തും വയനാട്ടില്‍ ഉടനെ ഉപതെരഞ്ഞെടുപ്പുണ്ടാകും എന്നാണ് മനോരമാദി പത്രങ്ങള്‍ പ്രചരിപ്പിച്ചത്. അത് ഒഴിവായി. പാവം സിദ്ദിഖിന്റെ കാര്യം കട്ടപ്പുക.
വയനാട്ടുകാരുടെ സന്തോഷത്തിലും ടി സിദ്ദിഖിന്റെ സങ്കടത്തിലും പങ്കു ചേരുന്നു.
Discussion about this post