റംസാന് വ്രതം അനുഷ്ഠിക്കാത്തതിനു 74 കുട്ടികലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ വധിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിനു പുറമേ നിരവധി സ്്തീകളേയും ഐഎസ് വധിച്ചുവെനനാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ജൂണില്‍ സിറിയയിലും ഇറാഖിലും ഖിലാഫത്ത് സ്ഥാപിച്ചതിനു ശേഷം 3,027 പേരെയാണ് ഐഎസ് ഇതിനേടകം വധിച്ചിട്ടുള്ളത്. ദൈവനിന്ദ, ചാരപ്രവൃത്തി, മന്ത്രവാദം എന്നിവയ്ക്കു പുറമേ ഷിയാ വിഭാഗത്തില്‍പ്പെട്ട ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് വധങ്ങള്‍ നടത്തുന്നത്.
ഈ ആഴ്ചയില്‍ തന്നെ വ്രതാനുഷ്ടാനം മുടക്കി എന്നാരോപിച്ച രണ്ടു കുട്ടികളെ ആണ് ഐഎസ് കൊലപ്പെടുത്തിയത്.ഇവരുടെ മൃതദേഹം പൊതുജന മധ്യത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.ഇസ്ലാം മതത്തിന്റെ യഥാര്‍ത്ഥ വക്താക്കള്‍ തങ്ങളാണെന്ന് ചിത്രീകരിക്കാനാണ് ഐഎസ് തീവ്രവാദികളുടെ ശ്രമമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കുട്ടികളെ ഐഎസിലേയ്ക്ക് വശീകരിക്കുന്നതിനും ഭീകരര്‍ ശ്രമിച്ചുവരുന്നു. ഇതിനായി കബ്സ് ഓഫ് കാലിഫേറ്റ് എന്ന പേരില്‍ ഓഫീസുകളും ഐഎസ് ആരംഭിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
സിറിയയിലേയും ഇറാഖിലേയും ഇസ്ലാം ഇതര മതവിഭാഗത്തില്‍പ്പെട്ട കുട്ടികളെ ലക്ഷ്യമാക്കിയാണ് ഐഎസിന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍.ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ പോലും ഭീകരര്‍ വെറുതെ വിടുന്നില്ല. ഇവരെ ചൈവേറുകളായും ലൈംഗിക അടിമകളായും മറ്റും ഉപയോഗിക്കാറുണ്ടെന്നുമാണ് വിവരം.
Discussion about this post