മുത്തലാഖ് മൂലം നരകതുല്യമായ ജീവിതം നയിക്കുന്ന മുസ്ലീം സ്ത്രീകള്‍ക്ക് ആശ്വാസമായാണ് മുത്തലാഖ് ബിൽ കേന്ദ്രഗവണ്മെന്റ് കൊണ്ടുവന്നതെങ്കിലും പല സ്ഥലങ്ങളിലും അതിനെ അവഗണിച്ചും മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നത് പതിവാണ്. ഈ ദുരാചാരത്തിനെതിരേ പ്രതികരിക്കാൻ ശേഷിയില്ലാതെ ജീവിതം വഴിമുട്ടി നിൽക്കുന്ന അനേകം പാവപ്പെട്ട സ്ത്രീകൾ ഇന്ത്യയിലെമ്പാടും ജീവിയ്ക്കുമ്പോൾ ഉത്തർപ്രദേശിൽ നിന്ന് അതിജീവനത്തിന്റെ ഒരു പുതിയ കഥയാണ് പുറത്തുവരുന്നത്.
ഉത്തർപ്രദേശിലെ പിലിബിത് എന്ന സ്ഥലത്തുള്ള ഇരുപത്തിയൊമ്പത് വയസ്സുകാരിയായ മുസ്ലിം യുവതി മുസ്ലീം മതത്തിന്റെ വേലിക്കെട്ടുകൾ ഉപേക്ഷിച്ച് ഹിന്ദുവായി മതം മാറി ഒരു ഹിന്ദു യുവാവിനെ വിവാഹം കഴിച്ചു. റാണി റാഥോഡ് എന്ന പേരു സ്വീകരിച്ച അവർ നിരോധിതമായ മുത്തലാഖിന്റെ ഇരയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ അഞ്ചാം തീയതിയാണ് ഭർത്താവ് അവരെ മുത്തലാഖ് ചൊല്ലിയത്. ജീവിതത്തിൽ ഒറ്റയ്ക്കായ അവരെ അവരുടെ ഭർത്താവും കുടൂംബവും പീഡിപ്പിക്കുകയും തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്തു. കയ്യിൽ ഒന്നുമില്ലാതെ തെരുവിൽ എറിയപ്പെട്ടെങ്കിലും എങ്ങനേയോ സ്വന്തം വീട്ടിലെത്തിയ അവരോട് ഭർത്താവിന്റെ കുടൂംബത്തിൽ തിരികെപ്പോകാനാണ് സ്വന്തം വീട്ടുകാർ പോലും ഉപദേശിച്ചത്. എന്നാൽ തിരികെ സ്വീകരിക്കണമെങ്കിൽ ശരിയ നിയമപ്രകാരം അവർ ആരെയെങ്കിലും വീണ്ടും വിവാഹം കഴിച്ച് ബന്ധം വേർപെടുത്തി ഹലാൽ ആക്കിയാലേ കഴിയൂ എന്ന ക്രൂരമായ നിലപാടാണ് മറ്റ് ആവശ്യങ്ങൾക്കൊപ്പം ഭർത്താവും കുടുംബവും മുന്നോട്ടുവച്ചത്.
അവരുടെ ഗതികേട് കണ്ട് ഗ്രാമത്തിലുള്ള ഒരു യുവാവ് വിവാഹാഭ്യർത്ഥന നടത്തുകയും ഹിന്ദുവായി മാറി അയാളെ വിവാഹം കഴിയ്ക്കാൻ അവർ സമ്മതിയ്ക്കുകയുമായിരുന്നു. രാം ജാനകി ക്ഷേത്രത്തിൽ റാണി റാഥോഡ് എന്ന പേരു സ്വീകരിച്ച് അവർ വിവാഹിതരായി. പക്ഷേ വധഭീഷണിയുമായി ഭർതൃവീട്ടുകാരും മറ്റുചിലരും രംഗത്തെത്തിയതോടേ പോലീസ് സംരക്ഷണം തേടിയിരിയ്ക്കുകയാണ് ആ ദമ്പതികൾ.
രണ്ടൂ വയസ്സുള്ള ഒരു കുഞ്ഞുമുണ്ട് റാണിയ്ക്ക്. കുഞ്ഞിനെ ഭർതൃവീട്ടുകാർ സ്വന്തമാക്കിയിരിക്കുകയാണ്. കുഞ്ഞിനെ ലഭിയ്ക്കാൻ വേണ്ട നിയമനടപടികളിലേക്ക് പോവുകയാണ് തന്റെ അടുത്ത പോരാട്ടം എന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post