കഴക്കൂട്ടത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തകര്‍ത്ത് അക്രമികളുടെ അഴിഞ്ഞാട്ടം. കഴക്കൂട്ടം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂള്‍ ബസും കല്ലെറിഞ്ഞ് തകര്‍ത്തു.
അക്രമികളിലൊരാള്‍ ബൈക്ക് തല്ലി തകര്‍ത്തു.കഴക്കൂട്ടം ടെക്നോപാര്‍ക്കിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് തകര്‍ത്തത്. ഇങ്ങനെ പതിനഞ്ചിലേറെ വാഹനങ്ങളാണ് ഇന്ന് പുലര്‍ച്ചെ കല്ലെറിഞ്ഞ് തകര്‍ത്തിരിക്കുന്നത്. കഴക്കൂട്ടം മുതല്‍ തൃപ്പാദപുരം വരെയുള്ള നാലു കിലോമീറ്റര്‍ പരിധിയിലെ വാഹനങ്ങളാണ് തകര്‍ത്തത്. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കഴക്കൂട്ടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂള്‍ ബസും കല്ലെറിഞ്ഞ് തകര്‍ത്തു. രാത്രികാല പട്രോളിംഗ് ശക്തമാണെന്ന് പോലീസ് അവകാശപ്പെടുമ്പോഴാണ് കഴക്കൂട്ടം തുമ്പ പോലീസ് സ്റ്റേഷനുകള്‍ക്ക് സമീപം മണിക്കൂകളോളം അക്രമികള്‍ അഴിഞ്ഞാടിയത്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായും കഴക്കൂട്ടം പോലീസ് അറിയിച്ചു. ലഹരിമരുന്ന് സംഘമാണ് പിന്നിലെന്നും സൂചനയുണ്ട്.
Discussion about this post