പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടശേഷം മോദി ആദ്യമായി ഗുജറാത്തിലെത്തി. ജൻമനാടിൻറെ സ്നേഹത്തിന് നന്ദിയറിയിച്ച മോദി, മാതാവ് ഹീരാബെന്നിനെ ഗാന്ധിനഗറിലെ വസതിയിലെത്തി മോദി സന്ദർശിച്ചു. സത്യപ്രതിജ്ഞയ്ക്കുമുൻപ് അമ്മയുടെ അനുഗ്രഹംവാങ്ങി.
വാഗ്ദാനങ്ങൾ പരമാവധി പാലിച്ചതിനാലാണ് രാജ്യത്തെ ജനങ്ങൾ വീണ്ടും അവസരംനൽകിയതെന്ന് പറഞ്ഞ പ്രധാനമന്ത്രി, ബിജെപിക്ക് ലഭിച്ചതെല്ലാം ‘പോസിറ്റീവ്’ വോട്ടാണന്നും പറഞ്ഞു. വലിയ ജനപിന്തുണ ഉത്തരവാദിത്തം വർധിപ്പിക്കുന്നു. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തിൻറെ ഫലമാണ് ഇത്തവണത്തെ വിജയമെന്ന്പറഞ്ഞു. സ്ഥിരതയുള്ള ഭരണമാണ് ജനങ്ങളുടെ ആഗ്രഹം. അതിനാൽ വിജയം ബിജെപിയുടേതല്ല, എല്ലാജനങ്ങളുടേതുമാണ്. വലിയ ജനപിന്തുണ ഉത്തരവാദിത്തം വർധിപ്പിക്കുന്നുവെന്നും, തന്നെ വളർത്തിയ ഗുജറാത്തിനോട് നന്ദിയുണ്ടെന്നും മോദിപറഞ്ഞു.
അഹമ്മദാബാദിൽ മോദിക്ക് വൻസ്വീകരണമാണ് നൽകിയത്. സർദാർ വല്ലഭായ് പട്ടേലിൻറെ സ്മാരകശിൽപത്തിൽ മോദി പുഷ്പാർച്ചന നടത്തി. സൂറത്ത് തീപിടിത്തത്തിൽ 23കുട്ടികളുടെ ജീവൻപൊലിഞ്ഞതിനാൽ ആഘോഷപരിപാടികൾ ബിജെപി ഒഴിവാക്കിയിരുന്നു.
Discussion about this post