സംസ്ഥാന നിയമസഭയുടെ ബജ്ജറ്റ് സമ്മേളനത്തിന് തുടക്കമായി . ആദ്യദിനം അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയെ സഭ അനുസ്മരിച്ചു. പകരം വെക്കാന്‍ സാധിക്കാത്ത നേതാവിനെയാണ് നഷ്ടമായതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു . അദ്ധേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ച നേതാവായിരുന്നു കെ.എം മാണി എന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുസ്മരിച്ചു. സഭയിലെ ഓരോ നിമിഷത്തിലും തനിക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാനായിട്ടുണ്ട് എന്ന് വിശ്വസിച്ചിരുന്ന മാണിയുടെ രാഷ്ട്രീയ ജീവിതത്തില്‍ നിന്നും പുതിയ തലമുറയിലെ സമാജികര്‍ക്ക് പലതും പഠിക്കനായിട്ടുണ്ട് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കാര്യങ്ങള്‍ ഇത്രത്തോളം ഗൃഹപാഠം ചെയ്ത് സഭയില്‍ അവതരിപ്പിക്കുന്ന മറ്റൊരു നേതാവില്ലാ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. തന്റെ വഴിയിലേക്ക് കേരള രാഷ്ട്രീയത്തെ നയിച്ച നേതാവായിരുന്നു മാണിയെന്നും ഇനി ഇത്തരമൊരു നേതാവ് ഉണ്ടാകുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post