പുതിയ നാവികസേന മേധാവിയായി അഡ്മിറൽ കരംഭീർ സിംഗ് ചുമതലയേറ്റു . സുനിൽ ലാംബ വിരമിക്കുന്ന ഒഴിവിലേക്കാണ് കരംഭീർ സിംഗ് എത്തുന്നത് .
ഈസ്റ്റേൺ നാവിക കമാൻഡിൽ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫായിരുന്നു കരംഭീർ . 1980 ല്‍ ആണ് അദ്ദേഹം നാവികസേനയില്‍ ചേരുന്നത്. നാവികസേനാ മേധാവിയാകുന്ന ആദ്യ ഹെലികോപ്റ്റർ പൈലറ്റും കരംഭീറാണ് . 2021 നവംബര്‍ വരെ കാലാവധിയുണ്ട്.
ഐഎന്‍എസ് വിജയ് ദുര്‍ഗ്, ഐഎന്‍എസ് റാണ, ഐഎന്‍എസ് ഡല്‍ഹി തുടങ്ങിയ കപ്പലുകളിലെ നാവിക ഉദ്യോഗസ്ഥനായിരുന്നു കരംഭീര്‍ സിംഗ്. മികച്ച സേവനത്തിന് നിരവധി പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.
വെല്ലിംഗ്ടണിലെ ഡിഫന്‍സ് സ്റ്റാഫ് കോളജ്, മുംബൈയിലെ നേവല്‍ വാര്‍ഫെയര്‍ എന്നീ കോളേജുകളില്‍ നിന്നാണ് കരംഭീര്‍ സിംഗ് ബിരുദവും ബിരുദാനന്തരബിരുദവും നേടിയത്.
Discussion about this post