കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം.
ആര്‍.എസ്.പിക്കെതിരെ പിണറായി നടത്തിയ പരനാറി പ്രയോഗം അനവസരത്തിലായിപ്പോയെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി.പിണറായിയുടെ പരാമര്‍ശം തിരഞ്ഞെടുപ്പില്‍ എതിരാളികള്‍ ഫലപ്രദമായി ഉപയോഗിച്ചുവെന്നു പറഞ്ഞ പ്രതിനിധികള്‍ ഈ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.
ബിജു രമേശാണ് കേരളത്തില്‍ യഥാര്‍ത്ഥ പ്രതിപക്ഷമെന്നും കൊല്ലം സമ്മേളനത്തില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ബാര്‍ കോഴ വിവാദത്തില്‍ പ്രതിപക്ഷത്തിന് ചെയ്യാന്‍ സാധിക്കാത്തതാണ് ബിജു രമേശ് ചെയ്യുന്നതെന്നും സമ്മേളനത്തില്‍ അഭിപ്രായമുണ്ടയി. ബിജുരമേശ് തെളിവുകള്‍ നല്‍കിയിട്ടും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.
ഡല്‍ഹി എ.കെ.ജി ഭവനില്‍ അടയിരിക്കുന്ന കേന്ദ്ര നേതാക്കളാണ് പാര്‍ട്ടിയുടെ വളര്‍ച്ച മുരടിപ്പിക്കുന്നതെന്നും വിമര്‍ശനമുണ്ട്.
Discussion about this post