ഉത്തരാഖണ്ഡിലെ നന്ദ ദേവി കൊടുമുടി കയറാൻ പോയ എട്ട് പർവ്വതാരോഹകരെ കാണാനില്ല. ഏഴ് വിദേശ പർവ്വതാരോഹകരെയും ഇവർക്കൊപ്പം പോയ ഇന്ത്യാക്കാരനായ ലെയ്സൺ ഓഫീസറെയുമാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
മുൻസിയാരിയിൽ നിന്ന് മെയ് 13 നാണ് ഇവർ യാത്ര തുടങ്ങിയത്. ഹിമാലയത്തിൽ സമുദ്ര നിരപ്പിൽ നിന്ന് 7434 അടി ഉയരത്തിലാണ് ഈ കൊടുമുടി. ഇവരെ കണ്ടെത്താൻ രക്ഷാ പ്രവർത്തകരുടെ ഒരു സംഘത്തെ ജില്ല ഭരണകൂടം നിയോഗിച്ചു.
മുൻസിയാരിയിൽ നിന്ന് നന്ദ ദേവി കൊടുമുടിയുടെ ബേസ് ക്യാംപിലേക്ക് 90 കിലോമീറ്റർ ദൂരം കാൽനടയായി നടക്കേണ്ടതുണ്ട്. നന്ദ ദേവി കൊടുമുടിയുടെ ഉയരത്തിൽ വെള്ളിയാഴ്ചയും തിരികെ ബേസ് ക്യാംപിൽ ഇന്ന് രാവിലെയുമായിരുന്നു സംഘം എത്തേണ്ടിയിരുന്നത്
Discussion about this post