2002ലെ ഗുജറാത്ത് കലാപം തങ്ങളുടെ ഭാഗത്തു നിന്നുണ്ടായ തെറ്റായിരുന്നു എന്ന് മുന്‍ പ്രധാന മന്ത്രി അടല്‍ ബിഹാരി വാജ്പേയി അംഗീകരിച്ചിരുന്നതായി വെളിപ്പെടുത്തല്‍. റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ മുന്‍ മേധാവി എഎസ് ദുലതാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. വാജ്പേയുമായി അവസാനം നടത്തിയ കൂടിക്കാഴ്ചയില്‍ കലാപം തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞതായാണ് വെളിപ്പെടുത്തല്‍. ഒരു ദേശീയ ദൃശ്യമാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ദുലത് ഇക്കാര്യം പറഞ്ഞത്.
ഗുജറാത്ത് കലാപം തെറ്റായിപ്പോയി എന്ന് വാജ്പേയി വിശ്വസിച്ചിരുന്നതായും അതിന്റെ കുറ്റബോധം അദ്ദേഹത്തിന്റെ മുഖത്തു തന്നെ പ്രകടമായിരുന്നതായും ദുലത് വ്യക്തമാക്കി. 2000 വരെ റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ മേധവിയായി പ്രവര്‍ത്തിച്ചിരുന്ന ദുലത് അതിനു ശേഷം പ്രധാനമന്ത്രിയുടെ ഓഫിസില്‍ കാശ്മീര്‍ പ്രശ്നത്തിന്റെ പ്രത്യേക ഉപദേഷ്ടാവായി നിയമിതനാവുകയായിരുന്നു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തു നടന്ന കലാപം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
Discussion about this post