തിരുവനന്തപുരം: വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. ഒന്നാം തരം മുതല്‍ പന്ത്രണ്ടാം തരം വരെ ഒരേ ദിവസമാണ് ക്ലാസ് തുടങ്ങുന്നത്. പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് തൃശൂരില്‍ വച്ച് ഉദ്ഘാടനം ചെയ്യും. മൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഒന്നാം ക്ലാസിലേക്ക് എത്തുന്നത്.ഇവരെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.
ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഒരേദിവസം തുറക്കുന്നു എന്ന പ്രത്യേകതയും ഈ് അധ്യയന വര്‍ഷത്തിനുണ്ട്. ഖാദര്‍ കമ്മറ്റി ശുപാര്‍ശ പ്രകാരം ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്്കൂള്‍ എന്നിവയുടെ ഭരണപരമായ ലയനവും ഈ വര്‍ഷത്തെ പ്രത്യേകതയാണ്. അതേസമയം ഖാദര്‍കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ പ്രതിഷേധവും ശക്തമാണ്.
Discussion about this post