സുഡാനില്‍ ജനാധിപത്യ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു. കഴിഞ്ഞ ദിവസം 40 പേരുടെ മൃതദേഹം നൈല്‍ നദിയില്‍ നിന്നും കണ്ടെടുത്തു.
ഇനിയും പലരെയും കണ്ടെത്താന്‍ ഉണ്ടെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും സുഡാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു. സുഡാന് തലസ്ഥാന നഗരമായ ഖാര്‍ത്തുമില്‍ സൈനിക ആസ്ഥാനത്തിനു സമീപത്ത് കുത്തിയിരിപ്പ് സമരം നടത്തിയ പ്രക്ഷോഭകരെ പിരിച്ചുവിടുന്നതിനായിട്ടാണ് സൈന്യം വെടിവയ്പ്പ് നടത്തിയത്.
സുഡാന് പ്രസിഡന്റ് ആയിരുന്ന ഒമര്‍ ഹസന് അല്‍ ബഷീര്‍ പുറത്താക്കാപ്പെട്ടശേഷം അധികാരം ഏറ്റെടുത്ത സൈനിക കൌണ്‍സില്‍ സിവിലിയന്‍ തിരികെ സര്‍ക്കാരിന് ഭരണം ഏല്‍പ്പിക്കണമെന്ന ആവശ്യവുമായിട്ടായിരുന്നു പ്രതിഷേധക്കാര്‍ സമരം നടത്തിയത്.
Discussion about this post