എടിഎം ഇടപാടുനുള്ള സര്‍വീസ് ചാര്‍ജ് കുറഞ്ഞേക്കും . ഇത് സംബന്ധിച്ച് പഠിക്കുവാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ബാങ്കുകളുമായി ചര്‍ച്ച ചെയ്ത ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് . രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുവാനും ആര്.ബി.ഐ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ചേര്‍ന്ന റിസര്‍വ് ബാങ്ക് യോഗമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
ആര്.ടി.ജി.എസ , എന്‍.ഇ.എഫ്.ടി വഴിയുള്ള ചാര്‍ജുകള്‍ എടുത്തുകളഞ്ഞു.ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറുവാനും ആര്.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്കി.
എന്‍.ഇ.എഫ്.ടി വഴി രണ്ട് ലക്ഷം രൂപവരെ കൈമാറുവാന്‍ സാധിക്കും. രാജ്യത്തെ തന്നെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ടി , എന്‍.ഇ.എഫ്.ടി വഴിയുള്ള ഇടപാടിന് ഒരു രൂപമുതല്‍ അഞ്ച് രൂപവരെയും , ആര്.ടി.ജി.എസ് ഇടപാടിന് അഞ്ച് രൂപമുതല്‍ അന്‍പത് രൂപ വരെയുമായിരുന്നു ചാര്‍ജ് ഈടാക്കിയിരുന്നത്.
Discussion about this post