പശ്ചിമ ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്കു പിന്നില്‍ വര്‍ഗീയതയല്ലെന്ന് മുന്‍ പിസിസി അധ്യക്ഷനും എംപിയുമായ അധീര്‍ രഞ്ജന്‍ ചൗധരി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിന് ബദല്‍ എന്ന നിലയിലാണ് ജനങ്ങള്‍ ബിജെപിയിലേക്ക് ചേക്കേറുന്നതെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഇത്തരമൊരു ബദാലാവാന്‍ കോണ്‍ഗ്രസിനോ സിപിഎമ്മിനോ ത്രാണിയില്ലെന്നും ദ ഹിന്ദുവുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലെ ഹിന്ദുത്വമോ വര്‍ഗീയ രാഷ്ട്രീയമോ മാത്രമല്ല പശ്ചിമ ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്കു കാരണമമെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. തൃണമൂലിന്റെ അക്രമ രാഷ്ട്രീയത്തെ ചെറുക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി ബിജെപിയാണെന്നാണ് ബംഗാളിലെ സാധാരണക്കാര്‍ കരുതുന്നത്. തൃണമൂല്‍ ഭരണത്തില്‍ പീഡനം അനുഭവിക്കുന്ന അവര്‍ ബിജെപിക്കൊപ്പം ചേര്‍ന്നിരിക്കുന്നു.
സിപിഎമ്മിനോ കോണ്‍ഗ്രസിനോ നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ചെറുക്കാനുള്ള ത്രാണിയില്ല. ബിജെപിയെ പ്രത്യയശാസ്ത്രത്തെ കടുത്ത രീതിയില്‍ എതിര്‍ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ബിജെപിക്കൊപ്പം ചേരുകയാണ്.
Discussion about this post