ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരുമായുളള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ശനിയാഴ്ച പുലർച്ചെ അനന്ത്നാഗിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
അനന്ത്നാഗിലെ നൗഗാം ഷാബാദിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. 19 രാഷ്ട്രീയ റൈഫിൾസ്, സിആർപിഎഫ് ജവാന്മാർ നടത്തിയ തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.
Jammu & Kashmir: An exchange of fire is underway between terrorists and security forces in Verinag of Anantnag district. pic.twitter.com/g6SPj2cNjj
— ANI (@ANI) June 8, 2019
Discussion about this post