രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് വിഗദ്ധ ചികിത്സയ്ക്കായി രോഗിയെ കൊണ്ടുപോകുന്നതിനിടയിലാണ് ആംബുലന്‍സിനെ സ്വകാര്യ ബസ് തടസ്സമായി കിടന്നത് . പിന്നീട് രോഗിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല . ഇതേ തുടര്‍ന്നാണ് അറസ്റ്റ്.
ഇടശ്ശേരി സ്വദേശി പുഴങ്കര ഇല്ലത്ത് ഐഷാബിയാണ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരണപ്പെട്ടത്. സംഭവത്തില്‍ സ്വകാര്യ ബസായ മണികുട്ടനിലെ ഡ്രൈവര്‍ മനക്കൊടി സ്വദേശി സുജിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .അശ്രദ്ധമായി വാഹനമോടിച്ചതിനും മാര്‍ഗതടസ്സം സൃഷ്ടിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Discussion about this post