ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഭരണം അവസാനിക്കുന്നതിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിയെന്നും വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെപ്പോലെ അ്‌വര്‍ എതിരാളികളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്.
അനിവാര്യമായ പരാജയം മമതയെ ആകെ അസ്വസ്ഥയാക്കിയിരിക്കുകയാണെന്നും സിംഗ് പറഞ്ഞു. രാഷ്ട്രീയ എതിരാളികളോട് അവര്‍ സ്വീകരിക്കുന്ന നടപടികള്‍ വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ്ങ് ഉന്നിനെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള നിരന്തര സംഘര്‍ഷത്തിന്റെ പശ്ച്ചാത്തലത്തിലായിരുന്നു സിംഗിന്റെ വിമര്‍ശനം.
Discussion about this post