കൊച്ചിയേയും മാലിദ്വീപിനെയും ബന്ധിപ്പിച്ച് കൊണ്ട് ഫെറി സര്‍വീസ് വരുന്നു. ഇതുമായി ബന്ധപ്പെട്ട കരാര്‍ ഇന്ത്യയും മാലിദ്വീപും തമ്മില്‍ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലിദ്വീപ് സന്ദര്‍ശനത്തിലാണ് കേരളത്തിന്റെ ടൂറിസം രംഗത്ത് ഏറെ ഗുണകരമാകുന്ന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടത്. കൊച്ചിയില്‍ നിന്നും മാലിയിലേക്കും തിരികെയുമുള്ള പാസഞ്ചര്‍ കം കാര്‍ഗോ സര്‍വീസാണ് കാരാര്‍ വഴി ലക്ഷ്യമിടുന്നത്. കൊച്ചിയിൽ നിന്ന് മാലിയിലേക്ക് 700 കി.മീറ്ററാണ് ദൂരം
പ്രധാനമന്ത്രി നരേന്ദ്രമോദിയും മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ പദ്ധതി എത്രയും വേഗം നടപ്പിലാക്കാന്‍ തീരുമാനമെടുത്തു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയില്‍ വിഷയമായി.
രണ്ടാം വട്ടവും പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യത്തെ വിദേശയാത്രയായിരുന്നു മാലിയിലേത്.അയല്‍രാജ്യങ്ങളുമായിട്ടുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് തന്റെ ആദ്യ നയമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post