ശബരിമല വിഷയത്തില്‍ നഷ്ടമായ പിന്തുണ വീണ്ടെടുക്കണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി.വിശ്വാസികളെ തിരികെ കൊണ്ടു വരണം.അതിന് ആവശ്യമായ നടപടികള്‍ സംസ്ഥാന ഘടകത്തിന് സ്വീകരിക്കാം.വിശ്വാസികളുടെ പിന്തുണ തിരികെ പിടിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി സംസ്ഥാനത്തിനോട് നിര്‍ദേശിച്ചു.
അതേസമയം കനത്ത പരാജയം നേരിട്ടതോടെ തിരിച്ചുവരവിനായി കര്‍മപരിപാടി ആസൂത്രണം ചെയ്യാന്‍ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ജനകീയ അടിത്തറ വീണ്ടെടുക്കാനാണു കര്‍മപരിപാടി ആവിഷ്കരിക്കുന്നത്. നഷ്ടമായ വോട്ട് ബാങ്ക് തിരിച്ചു പിടിക്കുക എന്നതാണു പ്രധാന ലക്ഷ്യം.
Discussion about this post