പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ജി-7 ഉച്ചക്കോടിയിലേക്ക് ക്ഷണം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണാണ് പ്രധാനമന്ത്രിയെ ഉച്ചക്കോടിയില്‍ പങ്കെടുക്കുവാനായി ക്ഷണിച്ചത്. ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം വക്താവ് അറിയിച്ചു.
ഓഗസ്റ്റ് 25 മുതല്‍ 27 വരെയാണ് ഫ്രാന്‍സിലെ ബിയാരിറ്റ്സ് നഗരത്തില്‍ ഉച്ചക്കോടി നടക്കുന്നത് . ഉച്ചക്കോടിയുടെ ഔട്ട്‌റീച്ച് സെഷനിലേക്ക് പ്രത്യേക ക്ഷണിതാവ് ആയിട്ടാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.
ഇരുനേതാക്കളും തമ്മിലുള്ള അടിപ്പത്തിന്റെ പ്രതിഫലനമാണ് പ്രത്യേക ക്ഷണം. നമ്മുടെ നയതന്ത്ര പങ്കാളിത്തത്തിന്റെയും ഇന്ത്യയെ ഒരു പ്രത്യേക സാമ്പത്തിക ശക്തിയായി അംഗീകരിക്കുകയും ചെയ്യുന്നതിന്റെ തെളിവായി ക്ഷണത്തെ കാണാമെന്നും വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു.
Discussion about this post