ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ ഏഴ് സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തുന്നു.
കോയമ്പത്തൂര്‍,ഉക്കടം,അമ്പു നഗര്‍,കുണിയമുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡ്. ഉക്കടത്തെ അസറുദ്ദീന് പോത്തനൂരില്‍ സദ്ദാം അക്രം സിദ്ധ എന്നിവരുടെ വീടുകളിലുംപരിശോധന നടക്കുന്നത് സ്ഥിരീകരിച്ചിട്ടുണ്ട്.
ഏപ്രില്‍ ഇരുപത്തിയെട്ടിന് തമിഴ്നാട്ടിലെയും കേരളത്തിലെയും വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. പാലക്കാട്ടെയും കാസര്‍കോട് വിദ്യാനഗറിലുമായിരുന്നു അന്നു പരിശോധന നടത്തിയിരുന്നത്.
Discussion about this post