പ്രിയങ്കാ വധേരയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടണമെന്ന് ആവശ്യവുമായി ഉത്തര്‍പ്രേദശിലെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ആവശ്യവുമായി സംസ്ഥാന നേതാക്കള്‍ ദേശീയ നേതൃത്വത്തെ സമീപിച്ചു കഴിഞ്ഞു തെരഞ്ഞെടുപ്പില്‍ പ്രിയങ്കാ വധേരയെ മുഖ്യമന്ത്രി സ്ഥാനാര്ഥിയാക്കിയാല്‍ കോണ്ഗ്രസിനു ഭരണം പിടിക്കാനാവുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. തെരഞ്ഞെടുപ്പു ജയത്തിനു നന്ദി അറിയിക്കാന്‍ സോണിയ ഗാന്ധി സംഘടിപ്പിച്ച വിരുന്നിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഭിപ്രായം അറിയിച്ചത്. പ്രിയങ്കയും വിരുന്നില്‍ പങ്കെടുത്തിരുന്നു .പ്രവര്‍ത്തകരുടെ അഭിപ്രായം സംസ്ഥാന നേതൃത്വം കേന്ദ്ര നേതാക്കളെ അറിയിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ .
വരുന്ന ഉപതെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുപിയില്‍ പ്രിയങ്ക പാര്‍ട്ടിയെ നയിക്കണമെന്ന് മുന്‍ വാരാണസി എംപി രാജേഷ് മിശ്ര പറഞ്ഞു. പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആവണം. ബിജെപി ഉയര്ത്തുന്ന വെല്ലുവിളിയെ നേരിടാന്‍ അതിലൂടെ കഴിയുമെന്നും മിശ്ര പറഞ്ഞു.
അതേ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ പ്രിയങ്കാ വധേരയ്ക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കാത്തതും വിലയിരുത്തപ്പെടുന്നുണ്ട്. എന്നിരുന്നാലും യുപിയില്‍ ഏതെങ്കിലും തരത്തിലുള്ള ചലനമുണ്ടാക്കാന്‍ പ്രിയങ്കയുടെ പേര് മാത്രമെ മുന്നോട്ടുവെയ്ക്കാനുള്ളു എന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെ അവസ്ഥ. രാഹുല്‍ഗാന്ധിയില്‍ വലിയ പ്രതീക്ഷയര്‍പ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തില്‍ വലിയവിഭാഗം തയ്യാറായില്ല എന്നും സൂചനയുണ്ട്.
Discussion about this post