അഭിനന്ദന്‍ വര്‍ധമാനെ പരിഹസിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയ പാക് ചാനലിനെ ന്യായീകരിച്ച് ശശി തരൂര്‍. അഭിനന്ദനെ പരിഹസിക്കുന്ന രീതിയില്‍ പരസ്യം നല്‍കി ചാനലിനെ തെറ്റ് പറയാനാകില്ലെന്നാണ് ശശി തരൂരിന്റെ നിലപാട്.. പരസ്പരമുള്ള കളിയാക്കലിനെ സ്‌പോട്‌സ്മാന്‍ സ്പിരിറ്റില്‍ കാണണം. ക്രിക്കറ്റിനെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും തരൂര്‍ പ്രമുഖ മലയാല മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു
വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച പാക് ചാനലില്‍ പരസ്യം കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ലോകകപ്പ് ക്രിക്കറ്റ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവിയുടേതാണ് ഇന്ത്യ-പാകിസ്ഥാന്‍ കളിയെ കുറിച്ചുള്ള പരസ്യം.
ഇന്ത്യന്‍ വ്യോമാതിര്‍ത്തി മറി കടന്ന പാക് വിമാനത്തെ തുരത്തുന്നതിനിടെ പാകിസ്ഥാന്ററെ പിടിയിലകപ്പെട്ട അഭിനന്ദന്‍ പാക് സൈന്യത്തോട് ധീരമായി നടത്തിയ പ്രതികരണങ്ങളെ വികലമായി ചിത്രീകരിച്ചുകൊണ്ടായിരുന്നു പാക് പരസ്യം.
Discussion about this post