മാവേലിക്കരയില്‍ പോലീസുകാരിയെ തീവെച്ചു കൊന്നു.മാവേലിക്കര വള്ളിക്കുന്നത് വനിതാ പോലീസ് ഉദ്യോഗസ്ഥയായ സിപിഒ സൗമ്യ (30) ആണ് മരിച്ചത്.ആലുവ ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥനായ അജാസാണ് പ്രതി.സൗമ്യയും അജാസും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സൗമ്യയെ പ്രതി പിന്തുടര്‍ന്ന ശേഷം സ്കൂട്ടറില്‍ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.ആക്രമണത്തിനിടയില്‍ പ്രതിയ്ക്കും പൊള്ളലേറ്റു.ഇയാള്‍ ഇപ്പോള്‍ പോലീസ് പിടിയിലാണ്.
മൂന്നുകുട്ടികളുടെ അമ്മയായ സൗമ്യയുടെ ഭര്‍ത്താവ് വിദേശത്താണ്. നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
Discussion about this post