രാജ്യത്ത് ഒറ്റതെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വ്വകക്ഷിയോഗം വിളിക്കും. ജൂണ്‍ 19 ന് പാര്‍ട്ടി അദ്ധ്യക്ഷന്മാരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതിനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് എല്ലാ പാര്‍ട്ടികളെയും യോഗത്തിന് ക്ഷണിച്ചത്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിനാണ് പ്രധാനമായും യോഗം വിളിക്കുന്നത് എങ്കിലും 2022 ല്‍ നടക്കുന്ന സ്വതന്ത്ര്യത്തിന്റെ 75 മത് വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഈ വര്‍ഷം നടക്കുന്ന മഹാത്മാഗാന്ധിയുടെ 150മത് ജന്മദിനാഘോഷം സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
പ്രതിപക്ഷ കക്ഷിയടക്കം എല്ലാ പാര്‍ട്ടികളുടെയും പിന്തുണ പാര്‍ലിമെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അഭ്യര്‍ഥിച്ചതായി സര്‍വ്വകക്ഷിയോഗത്തിന് ശേഷം പാര്‍ലിമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു. യോഗത്തിനു ശേഷം എല്ലാ പ്രതിപക്ഷ കക്ഷികള്‍ക്കും നന്ദി അറിയിച്ച് മോദി ട്വീറ്റ് ചെയ്യുകയും ചെയ്തു.
Discussion about this post