തിരുവനന്തപുരം :കേരളാ കോണ്‍ഗ്രസ് ബി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ളയെ പിന്തുണച്ചു കൊണ്ട് കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന് രംഗത്ത്.പിള്ളയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കരുതെന്ന് ശൂരനാട് രാജശേഖരന് പറഞ്ഞു.പിള്ള അടിസ്ഥാനപരമായി കോണ്‍ഗ്രസാണ്.കെ.എംമാണിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ ഉന്നയിച്ചെങ്കിലും പിള്ള പാര്‍ട്ടിയില്‍ തന്നെ വേണം.പിള്ളയില്ലാത്തത് കൊല്ലത്തിന് കുറവ് തന്നെയാണ്. പിള്ളയെ പുറത്താക്കരുതെന്ന് താന്‍ യുഡിഎഫ് നേതൃത്വത്തോടും പാര്‍ട്ടി നേതൃത്വത്തോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശൂരനാട് രാജശേഖരന് പറഞ്ഞു.
Discussion about this post