നിര്‍മ്മാണത്തിലിരിക്കുന്ന ജലസംഭരണി തകര്‍ന്നുവീണ് ബംഗളുരുവില്‍ മൂന്ന് മരണം . പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ആറു തൊഴിലാളികളുടെ നില ഗുരുതരമാണ്. നോര്‍ത്ത് ബംഗളുരുവിലെ നാഗാവാര ജോഗപ്പയിലാണ് അപകടം നടന്നത്.
Bengaluru: An under-construction water tank centering of a sewage treatment plant being constructed by Bangalore Water Supply and Sewerage Board collapses. Rescue operations underway. #Karnataka pic.twitter.com/uXia2LadUH
— ANI (@ANI) June 17, 2019
മരിച്ച മൂന്ന് പേരും തൊഴിലാളികളാണ്. പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എന്‍.ഡി.ആര്.എഫ് സംഘവും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കര്‍ണാടക മന്ത്രി കൃഷ്ണ ബൈരേ ഗൗഡ അപകടസ്ഥലം സന്ദര്‍ശിച്ചു.
ബംഗളുരു വാട്ടര്‍ സപ്ലൈയുടെ ഭാഗമായാണ് ടാങ്ക് നിര്‍മ്മിച്ചിരുന്നത്.
Discussion about this post