പുല്‍വാമയില്‍ സൈനിക വാഹന വ്യൂഹത്തിനു നേരെ ആക്രമണം .ഇന്ന് വൈകീട്ട് പുല്‍വാമയിലെ അരിഹാലില്‍ കരസേന പട്രോളിങ്ങ് നടത്തുന്നതിനിടെ 44 ആര്.ആര് മൈബൈല്‍ വാഹനത്തിന് നേരെ ഐ.ഇ.ഡി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സൈനീകര്‍ സുരക്ഷിതരാണെന്നും നിസ്സാരപരിക്കുകളാണ് സംഭവിച്ചിരിക്കുന്നതെന്നും സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഭീകരരുടെ ആക്രമണവുമായി ബന്ധപ്പെട്ട് സൈന്യത്തിനെതിരായി വരുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.അതേ സമയം പ്രദേശത്ത് സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
ജമ്മുകശ്മീരില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്ത്യക്ക് അമേരിക്കയും പാകിസ്ഥാനും മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം. ഭീകരന് സാക്കിര്‍ മൂസയെ സുരക്ഷാ സേന വധിച്ചതിലുള്ള പ്രതികാരത്തിന് തയാറെടുക്കുന്നുവെന്നാണ് പാകിസ്ഥാന് കൈമാറിയ വിവരം. ഇതേ തുടര്‍ന്ന് എല്ലാ വിധ സുരക്ഷാ മുന്‍കരുതലും സൈന്യം സ്വീകരിച്ചിരുന്നു. പുല്‍വാമ മേഖലയില്‍ ഒളിച്ചരിക്കുന്ന ഭീകരര്‍ക്കായി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട് .
Discussion about this post