ശ്രീനഗർ : ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സ്റ്റേഷൻ ഹൗസ് ഓഫീസർ അർഷദ് ഖാന്റെ മകനെ വാരിയെടുത്ത് സഹപ്രവർത്തകനായ ഹസീബ് മുകൾ കണ്ണീരോടെ നടന്നു പോകുന്ന ചിത്രം ആരെയും ഈറനണിയിക്കും. അർഷദ് ഖാന്റെ മകനേയുമെടുത്ത് അദ്ദേഹത്തിന്റെ ഭൌതികശരീരത്തിൽ അന്തിമോപചാരമർപ്പിച്ചശേഷം തിരിഞ്ഞുനടക്കുന്നതിനിടെ എസ് പി ഡോക്ടർ ഹസീബ് മുഗൾ സ്വയം നിയന്ത്രിയ്ക്കാനാകാതെ വിങ്ങിപ്പൊട്ടിപ്പോകുന്ന ചിത്രം ആയിരക്കണക്കിനാളുകളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റുചെയ്തത്.
ഹൃദയം നുറൂങ്ങിപ്പോകുന്ന കാഴ്ചയെന്നും ജമ്മുകാശ്മീരിലെ ഭീകരവാദത്തിന്റെ നേർക്കാഴ്ചയാണിതെന്നുമാണ് സാമൂഹ്യമാദ്ധ്യമങ്ങളിലെ പ്രതികരണം.ജമ്മുകാശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് സ്റ്റേഷൻ ഹൌസ് ഓഫീസർ അർഷദ് ഖാൻ വീരമൃത്യു വരിച്ചത്.
പരിക്കുകളോടെ ശ്രീനഗറിൽ ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ സ്ഥിതി വഷളായതിനെത്തുടർന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഡോക്ടർമാർ കിണഞ്ഞു ശ്രമിച്ചിട്ടും അദ്ദേഹത്തെ രക്ഷിക്കാനായില്ല.
എ എസ് ഐ രമേഷ് കുമാർ, എ എസ് ഐ നിരോദ് ശർമ്മ, കോൺസ്റ്റബിൾ സതേന്ദ്ര കുമാർ, കോൺസ്റ്റബിൾ മഹേഷ് കുമാർ കുശ്‌വാഹ, കോൺസ്റ്റബിൾ സന്ദീപ് യാദവ് എന്നീ അഞ്ച് കേന്ദ്ര റിസർവ് പോലീസ് സേനാംഗങ്ങളും ഈ ആക്രമണത്തിൽ വീരമൃത്യ വരിച്ചു.
Discussion about this post