ഫോണിലൂടെ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന് വിനായകനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് തള്ളി കല്‍പ്പറ്റ പോലീസ്. യുവതിയുടെ പരാതിയില്‍ കേസ് അന്വേഷിക്കുന്ന കല്‍പ്പറ്റ എസ്.ഐ റസാഖാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ പരാതിക്കാരിയായ യുവതിയുടെ മൊഴിയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. അവര്‍ നല്കിയ നമ്പറില്‍ വിനായകനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സൈബര്‍ സെല്ലിന് നമ്പര്‍ കൈമാറിയിട്ടുണ്ട്. സിനിമാതാരം വിനായകന് എന്ന് മാത്രമാണ് പരാതിയില്‍ പറയുന്നത്. മറ്റുകാര്യങ്ങള്‍ ഒന്നും തന്നെ ഇല്ല . ആരോപണവിധേയനായ വ്യക്തി എറണാകുളം സ്വദേശിയാണ് എന്നാണു മനസിലാക്കുന്നത്. വിനായകന്റെ മൊഴി കൂടി രേഖപ്പെടുത്തേണ്ടതുണ്ട്. റെക്കോര്‍ഡിംഗ് അടങ്ങിയ മൊബൈല്‍ ഫോണ്‍ ഹാജരാക്കാനുള്ള സമയം യുവതിക്കും നല്‍കിയിട്ടുണ്ട്’ എസ്.ഐ റസാഖ് വ്യക്തമാക്കുന്നു.നിലവിൽ ചുമത്തിയിട്ടുള്ള വകുപ്പുകൾ ജാമ്യം ലഭിക്കാവുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post