പാമ്പാടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ഥികളെ മന:പ്പൂര്‍വം തോല്‍പ്പിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ജിഷ്ണു പ്രണോയിയ്ക്ക് നീതി ലഭിക്കുന്നതിനായി സമരം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് അധികൃതര്‍ പ്രതികാര നടപടിയായി മാര്‍ക്ക് തിരുത്തിയാതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. പ്രാക്ടിക്കല്‍ പരീക്ഷയില്‍ വിദ്യാര്‍ഥികളുടെ മാര്‍ക്കുകള്‍ വെട്ടിച്ചുരുക്കിയാണ് കോളേജ് അദ്ധ്യാപകര്‍ പ്രതികാരം ചെയ്തത്.
ആര്‍ രാജേഷ് എം.എല്‍.എ അദ്ധ്യക്ഷനായ അഞ്ചംഗ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യ സര്‍വകലാശാല വിസിയ്ക്ക് കൈമാറി.
വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആരോപണത്തില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയതിനാലാണ് ആരോഗ്യസര്‍വകലാശാല അഞ്ചംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചത്.
ഫാം ഡി കോഴ്സിനു പഠിക്കുന്ന അതുൽ ജോസ്, വസീം ഷാ, മുഹമ്മദ് ആഷിഖ് എന്നിവരാണ് പരാതി ഉന്നയിച്ചത്. പ്രാക്ടിക്കല്‍ പരീക്ഷയില്‍ 31 പേര്‍ പങ്കെടുത്തുവെങ്കിലും ഇവര്‍ മൂന്ന് പേര്‍ മാത്രമാണ് തോറ്റതായി കാണുന്നത് . ആദ്യത്തെ തവണ ഇവര്‍ പരീക്ഷയെഴുതി തോല്‍ക്കുകയും , രണ്ടാമത്തെ തവണ ഇത് പോലെ തന്നെ ആവര്‍ത്തിച്ചതോടെയാണ് ഇവര്‍ക്ക് മാനേജ്മെന്റ് തങ്ങള്‍ക്ക് നേരെ മന:പൂര്‍വ്വം നടത്തുന്ന നീക്കമാണോ എന്ന സംശയം ഉടലെടുത്തത്. ഇതിനെ തുടര്‍ന്ന് അതുല്‍ ജോസ് വിവരാവകാശനിയമം ഉപയോഗപ്പെടുത്തി പരിശോധന നടത്തിയപ്പോള്‍ മാര്‍ക്ക് നിര്‍ണ്ണയത്തില്‍ ക്രമക്കേട് കണ്ടെത്തി.
ഇവരുടെ മാര്‍ക്ക് ലിസ്റ്റില്‍ വിഷയത്തെ കുറിച്ചുള്ള അറിവ് രേഖപ്പെടുത്തുന്ന കോളത്തില്‍ ‘ വെരി പുവര്‍ ‘ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഫാർമസ്യൂട്ടിക്കൽ അനാലിസിസിൽ 15ഉം 9തും ആയിരുന്ന അതുലിന്റെ മാർക്ക് 13ഉം 6ഉം ആയി വെട്ടിതിരുത്തിയതിന്റെ വ്യക്തമായ തെളിവ് ഇവർക്ക് ലഭിച്ചു. ഇതിനെ തുടര്‍ന്ന് സര്‍വകലാശാല രജിസ്ട്രാര്‍ക്കും സെനറ്റിനും വിദ്യാര്‍ഥികള്‍ പരാതി നല്‍കുകയായിരുന്നു.
Discussion about this post