ഭീകരാക്രമണ ഭീക്ഷണി കണക്കിലെടുത്ത് വാർഷിക അമർനാഥ് യാത്രയ്ക്കുളള സുരക്ഷ കേന്ദ്ര സർക്കാർ വർധിപ്പിച്ചു. തീർത്ഥാടകർക്ക് ബാർകോഡ് സ്ലിപ്പുകൾ, ആർ.എഫ്.ഐ.ഡി ടാഗുകൾ എന്നിവ ഉൾപ്പടുത്തും.അമർനാഥ് യാത്രയ്ക്കിടെ തീവ്രവാദ ആക്രമണം ഉണ്ടാകുമെന്ന് രഹസ്യാന്വോഷണ വിഭാഗത്തിന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.ശിവ പ്രതിഷ്ഠയുളള പുണ്യഗുഹാ ക്ഷേത്രമാണ് അമർനാഥ്. തീർത്ഥാടകർക്ക് സുരക്ഷ ഉദ്യോഗസ്ഥർ നൽകുന്ന ബാർകോഡിലൂടെ യാത്രക്കാരുടെ ചലനങ്ങൾ നിരീക്ഷിക്കാൻ കഴിയും.സി.ആർ.പി.എഫിനോട് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലായ് ഒന്നോടെ ആരംഭിക്കുന്ന വാർഷിക അമർനാഥ് യാത്രയ്ക്കായി എത്തുന്ന തീർത്ഥാടകർക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കണമെന്നാണ് നിർദ്ദേശം.
Discussion about this post