വിജ്ഞാപനം ചെയ്ത പരിസ്ഥിതിലോല മേഖലകളുടെയും വന്യജീവി സംരക്ഷണ കേന്ദ്രങ്ങളുടെയും സമീപത്തെ ക്വാറി പ്രവർത്തനത്തിന് ദേശീയ വന്യജീവി ബോർഡ് സ്ഥിരം സമിതിയുടെ അനുമതി നിർബന്ധമെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ
.വന്യജീവി സംരക്ഷണ നിയമത്തിെൻറ 5 (ബി), 5 (സി) മൂന്ന് വകുപ്പുകൾ പ്രകാരം പാരിസ്ഥിതിക അനുമതി ലഭിച്ചാൽപോലും പരിസ്ഥിതി പ്രാധാന്യമുള്ള ഇത്തരം പ്രദേശങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിലെ പ്രവർത്തനങ്ങൾക്ക് സ്ഥിരം സമിതിയുടെ അനുമതി വേണമെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. വയനാട്ടിലെ ക്വാറി പ്രവർത്തനത്തിന് അനുമതി നിഷേധിച്ചതിനെതിരെ അമ്മ റോക്സ് കമ്പനി നൽകിയ ഹരജിയിലാണ് വിശദീകരണം.
2007 ഫെബ്രുവരിയിലും 2009 ഡിസംബറിലും പുറപ്പെടുവിച്ച ഓഫിസ് മെമ്മോറാണ്ടത്തിലും ഇക്കാര്യം പറയുന്നുണ്ട്. 2015 മേയ് ഒന്നിനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സമാന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര വനം -പരിസ്ഥിതി സഹമന്ത്രി അധ്യക്ഷനായ ദേശീയ വൈൽഡ് ലൈഫ് ബോർഡ് സ്ഥിരം സമിതിയാണ് അനുമതി നൽകേണ്ടത്.
Discussion about this post