ന്യൂഡൽഹി : പാർലമെന്റ് സമ്മേളനത്തിനു തുടക്കം കുറിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ നിരുത്തരവാദപരമായി പെരുമാറിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സോഷ്യൽ മീഡിയയിൽ വിമർശനം. രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി മൊബൈലിൽ നോക്കിയിരിക്കുന്ന വീഡിയോ വൈറലായതോടെയാണ് വിമർശനം ഉയർന്നത്.
പ്രാധാന്യമുള്ള പ്രസംഗത്തിനിടെ നിരുത്തരവാദപരമായി പെരുമാറുന്ന രാഹുൽ പ്രതിപക്ഷ നേതാവാകാഞ്ഞത് നന്നായെന്നുള്ള അഭിപ്രായങ്ങളും ഉയർന്നിട്ടുണ്ട് . പ്രധാനപ്പെട്ട പലപരിപാടികൾക്കിടയിലും രാഹുൽ ഈ സ്വഭാവം കാണിച്ചിട്ടുണ്ടെന്ന് വിമർശകർ പറയുന്നു. അത്തരത്തിലുള്ള പല വീഡിയോകളും സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
Rahul Gandhi busy on Mobile while Hon'ble President addresing Loksabha members #PresidentKovind pic.twitter.com/hz0D9ejEmb
— BJP Kisan Morcha (@bjpkm4kisan) June 20, 2019
സർക്കാരിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വ്യക്തമാക്കുന്ന നയപ്രഖ്യാപനത്തോട് ഉദാസീനമായ സമീപനമെടുക്കുന്നത് പ്രതിപക്ഷത്തെ പ്രധാന കക്ഷിയുടെ നേതാവിനു യോജിച്ചതാണോ എന്നും ചോദ്യമുയർന്നു. അതേ സമയം യുപിഎ ചെയർപേഴ്സണായ സോണിയ ഗാന്ധി വളരെ ശ്രദ്ധയോടെ നയ പ്രഖ്യാപനം കേട്ടെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
Discussion about this post