ഡല്‍ഹി: രാജ്യത്തെ പുതിയ പദ്ധതി പരിഷ്കരണങ്ങള്‍ ദാരിദ്രം ഇല്ലായ്മ ചെയ്യാന്‍ സഹായിക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റലി അറിിച്ചു. എട്ടു മുതല്‍ 10 ശതമാനം വരെയുളള സാമ്പത്തിക വളര്‍ച്ചയ്ക്ക് രാജ്യത്തെ ദാരിദ്ര്യത്തെ നിര്‍മ്മാര്‍ജനം ചെയ്യാനാകും. പാര്‍ലമെന്റില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇത് സംബന്ധിച്ച കാര്യങ്ങള്‍ ധനമന്ത്രി വ്യക്തമാക്കിയത്.
ഇന്ത്യയില്‍ നഗരങ്ങളില്‍ ജീവിക്കുന്നവരില്‍ 35 ലക്ഷം കുടുംബങ്ങള്‍ക്ക് വരുമാനമാര്‍ഗമില്ലെന്നും ദാരിദ്ര്യം രാജ്യത്ത് ഇപ്പോഴും പ്രധാനപ്രശ്നമായി തുടരുന്നുവെന്നും സോഷ്യോ എക്കണോമിക് ആന്‍ഡ് കാസ്റ്റ് സെന്‍സസ് നടത്തിയ സര്‍വ്വെയില്‍ കണ്ടെത്തിയിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ച ജെയ്റ്റ്ലി രാജ്യത്തെ പട്ടിണിയും തൊഴിലില്ലായ്മയും നീക്കം ചെയ്യുക എന്നുളളതാണ് മോദി സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യമെന്നും വ്യക്തമാക്കി.
Discussion about this post