കാർഗിൽ യുദ്ധത്തിന്റെ 20ാം വർഷത്തിൽ ടൈഗർ ഹിൽ ആക്രമണം പുനസൃഷ്ടിച്ച് ഇന്ത്യൻ എയർ ഫോഴ്സ്. തിങ്കളാഴ്ച ഗ്വാളിയാർ എയർ ബേസിലാണ് ഓപ്പറേഷൻ വിജയ് വീണ്ടും അവതരിപ്പിച്ചത്.
2019 കാർഗിൽ യുദ്ധത്തിന്റെ 20ാം വാർഷിക ആണ്. 1999 ലാണ് കാർഗിൽ യുദ്ധം നടന്നത്. രാജ്യത്ത് എല്ലായിടത്തും കാർഗിൽ യുദ്ധത്തിന്റെ 20ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ സേന.
ഓപ്പറേഷൻ വിജയ് എന്ന പേരിൽ ആഘോഷ പരിപാടികൾ ജൂലായ് 25 മുതൽ 27 വരെ നടത്തും. ജൂലായ് മാസത്തിലാണ് കാർഗിൽ യുദ്ധം അവസാനിക്കുന്നത്. യുദ്ധം അവസാനിച്ച് ജൂലായ് 26 ന് കാർഗിൽ വിജയദിവസ് ആയാണ് ആഘോഷിക്കുന്നത്.
Discussion about this post