ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കൂടിക്കാഴ്ച നടത്തി. അമേരിക്കൻ അംബാസിഡൻ കെൻ ജസ്റ്ററുമായി ന്യൂഡൽഹിയിലാണ് കൂടിക്കാഴ്ച നടന്നത്.
ന്യൂഡൽഹിയും, വാഷിങ്ങ്ടണും തമ്മിലുളള പ്രതിരോധ രംഗത്തെ സഹകരണം ചർച്ച ചെയ്തു. രാജ്നാഥ് സിംഗുമായുളള കൂടിക്കാഴ്ച സന്തോഷം നൽകുന്നതായിരുന്നുവെന്ന് കെൻ ജസ്റ്റർ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിൽ പ്രതിരോധ രംഗത്തുളള സഹകരണം ചർച്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
ഇൻഡോ പസഫിക് മേഖലയിൽ ഇന്ത്യയുമായുളള പ്രതിരോധ രംഗത്ത് വ്യാപാരബന്ധം ശക്താമാക്കാൻ വാഷിംഗ്ടൺ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചിരുന്നു. ഈ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തിരുന്നു.
Discussion about this post