കോണ്‍ഗ്രസ് നേതാക്കളും അണികളും ബിജെപിയില്‍ ചേരുന്നത് ഇന്ന് വലിയ വാര്‍ത്തയല്ല. എന്നാല്‍ കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കുന്ന രാഷ്ട്രീയ സാഹചര്യം ഇതാദ്യമാണ്.
ഏറെ കാലം കോണ്‍ഗ്രസ് ഭരിച്ചിരുന്ന മിസോറാമിലാണ് സംഭവം.
മിസോറാമിലെ മാറ ജില്ലയിലാണ് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് മുന്‍കൈയ്യെടുത്താണ് ലയനം നടന്നതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ജെവി ഹ്ലുണ പറഞ്ഞു. മാറ സ്വയം ഭരണ ജില്ലാ സമിതി അടുത്തിടെ പിരിച്ചുവിട്ടിരുന്നു. കോണ്‍ഗ്രസും ബിജെപിയും ഏകകണ്ഠമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടത്. ശേഷം ബിജെപിയില്‍ ലയിക്കാന്‍ കോണ്‍ഗ്രസ് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ഇനി ഇവരാകും ജില്ലാ സമിതി ഭരണം നടത്തുക.
ഇരുപാര്‍ട്ടികള്‍ക്കും ലയിക്കാമെന്ന നിര്‍ദേശം സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളാണ് മുന്നോട്ട് വച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഹ്ലുണ പറഞ്ഞു. ബിജെപിയുമായി ലയിക്കാനുള്ള പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒപ്പുവയ്ക്കുകയായിരുന്നു.കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് പരാജയപ്പെടുകയും മിസോ നാഷണല്‍ ഫ്രണ്ട് ഭരണം പിടിക്കുകയും ചെയ്തിരുന്നു.
Discussion about this post