എ.പി അബ്ദുള്ളകുട്ടി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ധയില്‍ നിന്നും അംഗത്വം ഏറ്റുവാങ്ങി. ബിജെപിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്ലീമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.ബിജെപിയ്ക്കും മുസ്ലീങ്ങള്‍ക്കും ഇടയിലുള്ള അകലം കുറക്കാന്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു
അബ്ദുള്ളയ്ക്കുട്ടിയ്ക്ക് ബിജെപിയില്‍ മികച്ച സ്ഥാനം ലഭിക്കുമെന്നാണ് സൂചന. അദ്ദേഹം കേരളഘടകത്തില്‍ സജീവസാന്നിധ്യമാകുമെന്നും റിപ്പോട്ടുകളുണ്ട്. അതേസമയം കര്‍ണാടകത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്ന് ബിജെപി കര്‍ണാടക നേതൃത്വവും വിലയിരുത്തുന്നു.
ഇന്നലെ ഡൽഹിയിലെത്തിയ അബ്‌ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബി.ജെ.പിയിൽ ചേരാൻ തന്നോട് മോദി ആവശ്യപ്പെട്ടതായും അബ്‌ദുള്ളക്കുട്ടി പറഞ്ഞിരുന്നു.ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായെയും അബ്‌ദുള്ളക്കുട്ടി കണ്ടിരുന്നു.
അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയും പറഞ്ഞിരുന്നു.
മോദിയുടെ വികസന നയങ്ങളെ പുകഴ്ത്തി പറഞ്ഞതിനെ തുടർന്നാണ് അബ്‌ദുള്ളക്കുട്ടി കോൺഗ്രസിന് അനഭിമതനാകുന്നത്. തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി.
Discussion about this post