ഇന്ത്യന്‍ ടീം ഓറഞ്ച് ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. ഈ മാസം 30ന് ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിലാണ് ടീം ഇന്ത്യ ഓറഞ്ച് ജേഴ്സി അണിയുന്നത്.ഒരേ നിറമുളള ജേഴ്സി രണ്ടു ടീമുകള്‍ ഒരേ മത്സരത്തില്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ആതിഥേയ രാജ്യമായ ഇംഗ്ലണ്ടിന് മാത്രം ബദല്‍ ജേഴ്സി വേണ്ട. ഇംഗ്ലണ്ടിന്റെ നിറം നീലയാണ്. അതു കൊണ്ടാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഓറഞ്ച് അണിയുന്നത്.
എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസും സമാജ് വാദ് പാര്‍ട്ടിയും രംഗത്ത് എത്തിയിട്ടുണ്ട്. രാജ്യത്തെ കാവി വത്ക്കരിക്കുന്നതിന്റെ ഭാഗമാണിതെന്ന് ഇരു പാര്‍ട്ടികളും ആരോപിച്ചു. ഓറഞ്ച് ജേഴ്സി ധരിക്കാനുളള തീരുമാനത്തെ കേന്ദ്രമന്ത്രി രാംദാസ് അത് വാലെ സ്വാഗതം ചെയ്തു. ഓറഞ്ച് വിജയത്തിന്റെയും ധൈര്യത്തിന്റെയും കളറാണ്. അത് ധരിക്കുന്നതില്‍ പ്രശ്നം ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിസിസിഐ നിര്‍ദ്ദേശിച്ച ബദല്‍ ജേഴ്സിയാണ് ഓറഞ്ച് നിറത്തിലുള്ളതെന്ന് ഐസിസി പറഞ്ഞു.
ICC says colour options were given to BCCI and they chose what they felt went best with the colour combination. The whole idea is to be different as England also wears a same shade of blue as India. The design is taken from India’s old T20 jersey which had orange in it. pic.twitter.com/PkPmsjmny6
— ANI (@ANI) June 26, 2019
നേരത്തെ ട്വന്റി-20 ടീമിനായും ഇതേ നിറത്തിലുള്ള ജേഴ്സി തയ്യാറാക്കിയിരുന്നു. തീരുമാനത്തില്‍ വിവാദത്തിന് കാരണമില്ലെന്ന് രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചു.
അനാവശ്യവിവാദത്തിലൂടെ പ്രതിപക്ഷ വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്.
Discussion about this post