വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരം നിര്‍ത്തണമെന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടുവെന്ന വര്‍ഗ്ഗീയ കലാപസാധ്യതയുള്ള വാര്‍ത്ത നല്കി മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രിക. റോഡ് തടഞ്ഞുള്ള നമസ്ക്കാരത്തിനെതിരായ പ്രതിഷേധം പള്ളിയിലെ നിസ്ക്കാരം നിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള സമരമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ചന്ദ്രികയുടെ വാര്‍ത്ത.
കഴിഞ്ഞ ദിവസം റോഡ് തടഞ്ഞുള്ള നിസ്ക്കാരം, പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാളില്‍ യുവമോര്‍ച്ച സമരം നടത്തിയിരുന്നു. റോഡില്‍ കുത്തിയിരുന്ന ഹനുമല്‍ ചാലിസ മുഴക്കിയായിരുന്നു പ്രതിഷേധം. കൊല്‍ക്കത്തിയിലെ പ്രധാന റോഡ് ഉള്‍പ്പടെ തടസ്സപ്പെടുത്തി നിസ്ക്കാരം നടക്കുന്നത് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകുന്ന രോഗികള്‍ക്ക് ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് യുവമോര്‍ച്ചയും ബിജെപിയും ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യം മുസ്ലിം വിശ്വാസികളുടെ പ്രധാന ആരാധനാ ദിവസമായ വെള്ളിയാഴ്ചയിലെ നിസ്ക്കാരം തടയണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടുവെന്ന രീതിയില്‍ മുസ്ലിം ലീഗ് മുഖപത്രം വളച്ചൊടിക്കുകയായിരുന്നു.
നിസ്ക്കാരം തടയണമെന്നല്ല, റോഡ് തടയുന്നത് ഒഴിവാക്കണമെന്ന ആവശ്യം പരിഗണിക്കാത്ത മമത സര്‍ക്കാരിനെതിരായ പ്രതിഷേധമാണ് യുവമോര്ച്ചയുടേതെന്ന് നേതാക്കള്‍ വിശദീകരിച്ചു. വാര്‍ത്തകള്‍ വളച്ചൊടിച്ച് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് ചന്ദ്രികയുടേതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
വെള്ളിയാഴ്ച ദിവസം ജുമുഅ നമസ്കാരത്തിനായി പോകുന്നവരുടെ തിരക്കു മൂലം കൊല്‍ക്കത്തയിലെ പ്രധാന റോഡുകളില്‍ എല്ലാം ബ്ലോക്ക് അനുഭവപ്പെടുന്നുവെന്നാണ് യുവമോര്‍ച്ചയുടെ ആരോപണമെന്നാണ് ചന്ദ്രികയുടെ വാര്‍ത്ത. എന്നാല്‍ റോഡിലെ നിസ്ക്കാരം വഴി തടസ്സപ്പെടുത്തുന്നുവെന്നാണ് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉയരുന്ന പരാതി, ഇതിനെതിരെയാണ് പ്രതിഷേധമെന്നും ബിജെപി നേതാക്കള്‍ വിശദീകരിക്കുന്നു. ദേശീയ മാധ്യമങ്ങളും വാര്‍ത്ത ഇത്തരത്തിലാണ് നല്‍കിയിരുന്നത്.
Discussion about this post