ബഡ്ഗാം ജില്ലയിൽ നടന്ന ആക്രമണം നടന്ന പ്രദേശത്ത് നിന്നും ഒരു ഭീകരന്റെ മൃതദേഹം കണ്ടെടുത്തു. വെളളിയാഴ്ച ആണ് ഇവിടെ ആക്രമണം നടന്നത്.ക്രാൽപോറ പ്രദേശത്ത് സുരക്ഷ ഉദ്യോഗസ്ഥരും ഭീകരവാദികളും തമ്മിൽ നടത്തിയ ആക്രമണങ്ങളെ തുടർന്ന് തീപിടുത്തം ഉണ്ടായിരുന്നു
തീ അണഞ്ഞ ശേഷം നടന്ന പരിശോധനയിൽ ആണ് ഭീകരവാദിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ പ്രദേശത്ത് പരിശോധന നടന്നു വരികയാണ്. കഴിഞ്ഞ ദിവസം അനന്ത് നാഗിലെ ബിജ്ബഹാറയിൽ ജമ്മു കാശ്മീർ പൊലീസും സുരക്ഷ സേനയും നടത്തിയ ഓപ്പേേറഷനിൽ ഒരു ഭീകരവാദിയെ പിടിക്കുകയും മറ്റൊരാളുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത ഭീകരവാദി ആരിഫ് ഹുസൈൻ ഭട്ട് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Discussion about this post