Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘കേദാര്‍നാഥ് യാത്രയില്‍ രാഷ്ട്രീയമില്ല, ജലസംരക്ഷണം നമ്മുടെ ദൗത്യം’രണ്ടാം മൂഴത്തിലെ ആദ്യ മന്‍ കി ബാത്തില്‍ മനം കവര്‍ന്ന് മോദി

by Brave India Desk
Jun 30, 2019, 12:47 pm IST
in India
Share on FacebookTweetWhatsAppTelegram

മന്‍ കി ബാത്തിലൂടെ രാജ്യത്തിന്റെ ചൈതന്യം വീണ്ടെടുക്കാനാവുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്ത് സമൂഹത്തിന്റെ കണ്ണാടിയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 61 കോടി ആളുകള്‍ വോട്ട് ചെയ്‌തെന്നും പ്രധാനമന്ത്രി പറഞ്ഞു.

രണ്ടാം വട്ടം പ്രധാനമന്ത്രിയായതിനു ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ ആദ്യ എപ്പിസോഡ് ഇന്ന് തുടങ്ങി .ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു കൊണ്ട് മൈ ഗവ്ഇന്ത്യയാണ് മന്‍ കി ബാതിന്റെ പുതിയ എപ്പിസോഡിനെപ്പറ്റി ട്വീറ്റ് ചെയ്തത്.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

അതേസമയം,ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ നടത്തിയ കേദര്‍നാഥ് തീര്‍ത്ഥാടന യാത്രയെ സംബന്ധിച്ചും അദ്ദേഹം മന്‍ കി ബാത്തില് വ്യക്തമാക്കി. കേദര്‍നാഥ് യാത്ര വ്യക്തിപരമായി തനിക്ക് കിട്ടിയ അവസരമായിരുന്നുവെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം തവണ പ്രധാനമന്ത്രി ആയ ശേഷമുള്ള ആദ്യ മന്‍കി ബാത്തിലായിരുന്നു മോദിയുടെ വിശദീകരണം. ജലസംരക്ഷണത്തിന്റെ പ്രധാന്യം ഓര്‍മിപ്പിക്കുന്നതിനാണ് മന്‍ കി ബാത്തില്‍ അദ്ദേഹം ഏറെ ശ്രദ്ധ നല്‍കിയത്. ജലസംരക്ഷത്തിനായി സ്വഛ് ഭാരതിന് സമാനമായ ദേശീയ മുന്നേറ്റങ്ങള്‍ ആരംഭിക്കേണ്ടി വരുമെന്ന് മോദി പറഞ്ഞു

ജല സംരക്ഷണത്തിന് ഒരു നിശ്ചിത മാര്‍ഗമില്ല. ഓരോ പ്രദേശങ്ങളിലും സ്ഥലങ്ങളിലും വ്യത്യസ്തമായ രീതികളാണ്. എന്നിരുന്നാലും എല്ലാവരുടേയും ലക്ഷ്യം ഒന്നുതന്നെയാണ്. ഓരോ തുള്ളി ജലവും നമുക്ക് സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.തമിഴ്‌നാട്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത വരള്‍ച്ച നേരിടുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം.

ഫെബ്രുവരിയിൽ താൻ പറഞ്ഞു നമ്മൾ വീണ്ടും കാണുമെന്ന്. അമിതവിശ്വാസം കൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് ചിലർ കുറ്റപ്പെടുത്തി. എന്നാൽ എനിക്ക് ജനങ്ങളിൽ വിശ്വാസമുണ്ടായിരുന്നു. മൻ കി ബാത്തിന് നിരവധി കത്തുകളും ഇമെയിലുകളും ലഭിക്കുന്നുണ്ട്. 130 കോടി ജനങ്ങളുടെ കരുത്താണ് മൻ കി ബാത്ത്. ഈ ഞായറാഴ്ചയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു.

ഫെബ്രുവരിയിലാണ് ഇതിനു മുൻപ് മൻകി ബാത്ത് പ്രക്ഷേപണം ചെയ്തത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്നും തിരഞ്ഞെടുപ്പിന് ശേഷം മൻ കി ബാത്ത് വീണ്ടും ആരംഭിക്കുമെന്നും അന്ന് മോദി പറഞ്ഞിരുന്നു. വീണ്ടും ആരംഭിക്കുന്ന മൻ കി ബാത്ത് എല്ലാ ജനങ്ങളും കേൾക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളും റേഡിയോ സെറ്റുകളും ഒരുക്കണമെന്ന് പാർട്ടി നേതൃത്വം അണികളോട് ആവശ്യപ്പെട്ടിരുന്നു

.

Tags: man ki bathNarendra Modi
Share524TweetSendShare

Latest stories from this section

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies