തിരുവനന്തപുരം: സമുദ്രാതിര്‍ത്തിയില്‍ നിന്ന് പിടികൂടിയ ഇറാനിയന്‍ ബോട്ടിലുള്ളവര്‍ക്ക് ഭീകരസംഘടനയായ ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയം. തീവ്രവാദ ബന്ധമുള്ള കേസായാതിനാല്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ പോലീസ് ഇന്നലെ ശുപാര്‍ശചെയ്തിരുന്നു. വിഴിഞ്ഞം സി.ഐ. സ്റ്റൂവര്‍ട്ട് കീലറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ദേശീയ അന്വേഷണ ഏജന്‍സി ഡിവൈ.എസ്.പി. വിഴിഞ്ഞത്തെത്തി ബോട്ടിലുള്ളവരെ ചോദ്യം ചെയ്തിരുന്നു. ചില പാക്കിസ്ഥാന് രേഖകളും ബോട്ടിലുണ്ടായിരുന്നു. ബോട്ടിലുണ്ടായിരുന്ന പാക്കിസ്ഥാനികളും ഇറാനികളുമായ ഇവര്‍ക്ക് തീവ്രവാദികളുമായി ബന്ധമുള്ളതായാണ് എന്‍.ഐ.എ.യുടെ സംശയം. തീവ്രവാദമേഖലയിലുള്ളവരാണ് പിടിയിലായവര്‍. . കേസ് ഏറ്റെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് എന്‍.ഐ.എ.ഡയറക്ടറാണ്. ചൊവ്വാഴ്ച അന്തിമതീരുമാനമുണ്ടാകും.
ഇറാനിയന്‍ ബോട്ടായ ബറൂക്കി കള്ളക്കടത്തിന് ഉപയോഗിക്കുന്നതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മെയ് 25ന് ഇറാനിലെ കാലാട്ട് നിന്ന് പുറപ്പെട്ട ബോട്ട് യന്ത്രത്തകരാറിനെത്തുടര്‍ന്നാണ് കാറ്റിനനുസരിച്ച് ഇന്ത്യ സമുദ്രാതിര്‍ത്തിയിലെത്തിയത്.
ബോട്ടിലെ ഉപഗ്രഹഫോണില്നിന്ന് പാക്കിസ്ഥാനിലേക്കും തായ്ലാന്ഡിലേക്കും വിളിച്ച കോളുകളാണ് ഇവരെ പിടികൂടാനിടയാക്കിയത്. പോലീസ് കസ്റ്റഡിയിലെടുത്ത ഉപഗ്രഹഫോണ്‍ ഇന്ത്യയില്‍ നിരോധിച്ചതാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്.വെങ്കിടേഷ് പറഞ്ഞു. ു.
പിടിയിലായ 12പേര്‍ക്കും പാസ്പോര്‍ട്ടില്ല. പാക്കിസ്ഥാനിലെയും ഇറാനിലെയും തിരിച്ചറിയല്‍രേഖകളുടെ പകര്‍പ്പേയുള്ളൂ. ഇവരില്‍നിന്ന് 10 സിംകാര്‍ഡുകള്‍ കണ്ടെത്തി. ഇവ ഏതുരാജ്യത്തേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
Discussion about this post